Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_right‘ഞങ്ങളേത്​ രണ്ടാളതും...

‘ഞങ്ങളേത്​ രണ്ടാളതും അങ്ങോട്ട്​ റെഡ്യായീല’; കുഞ്ഞു ഫായിസി​​െൻറ വിദ്യാർഥിനിയായി സുരഭി

text_fields
bookmark_border
‘ഞങ്ങളേത്​ രണ്ടാളതും അങ്ങോട്ട്​ റെഡ്യായീല’; കുഞ്ഞു ഫായിസി​​െൻറ വിദ്യാർഥിനിയായി സുരഭി
cancel

നാലാം ക്ലാസു​കാരൻ ഫായിസി​​െൻറ പൂവ്​ നിർമാണ വിഡിയോ വളരെ പെ​ട്ടെന്നാണ്​ വൈറലായത്​. ഉണ്ടാക്കിയ പൂവ്​ ശരിയായില്ലെങ്കിലും അതിനെ തികച്ചും പോസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്​ത ഫായിസിന്​ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ് വരുന്നത്​​. 

'ചെലോര്ത് റെഡ്യാവും. ചെലോര്ത് റെഡ്യാവൂല. ഇന്‍റത് റെഡ്യായില്ല, ഇന്‍റത് വേറെ മോഡലാ വന്നത്. അങ്ങനായാല്‍ ഞമ്മക്കൊരു കൊയപ്പീല്യ'- എന്ന വാചകത്തിന്​ ലഭിച്ച സ്വീകാര്യത വളരെ വലുതാണ്​. 

ഫായിസി​​​െൻറ വിഡിയോ കേട്ട്​ പൂവ്​ നിർമിക്കാൻ പഠിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്​ നടി സുരഭി ലക്ഷ്​മി. കുഞ്ഞു ഫായിസി​​െൻറ നിർദേശത്തിനനുസരിച്ച്​ കാര്യങ്ങൾ ചെയ്യുന്ന വിദ്യാർഥിനിയായി സ്വയം മാറുകയായിരുന്നു നടി. 

ഒടുവിൽ കടലാസ്​ നിവർത്തിയപ്പോൾ ഫായിസ്​ പറഞ്ഞത്​ പോലെ സുരഭിക്ക്​ ലഭിച്ചതും വേറെ മോഡൽ പൂവാണ്​.  'ചെലോര്ത് റെഡ്യാവും. ചെലോര്ത് റെഡ്യാവൂല.  ‘ഞങ്ങളേത്​ രണ്ടാളതും അങ്ങോട്ട്​ റെഡ്യായീല.. ഫായിസേ ടാ ​​െൻറതും റെഡ്യായിട്ടില്ല. നമ്മൾ രണ്ടു പേരും ഒരേ തൂവൽ പക്ഷികൾ​..’ -പൊട്ടിച്ചിരിയോടെ സുരഭി പറഞ്ഞു.


Show Full Article
TAGS:surabhi lakshmi actress surabhi movie news malayalam news 
Next Story