തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ നടി ശ്രിന്ദ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേജിൽ ഇത്തരം അശ്ലീല കമന്റുകൾ അംഗീകരിക്കാനാവില്ല. അത് അവസാനിപ്പിച്ചേ മതിയാകൂ- ശ്രിന്ദ കൂട്ടിച്ചേർത്തു.
ശ്രിന്ദയുടെ കുറിപ്പ്:
ക്രിയാത്മകമായ ചർച്ച നടക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേപേർ നെഗറ്റിവിറ്റി പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്. ശ്രദ്ധ കിട്ടാന്‍ വേണ്ടി നടത്തുന്ന ഇത്തരം അശ്ലീല കമന്റുകളോട് പ്രതികരിക്കാറില്ല.
എന്നാലിപ്പോൾ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലാണ്. വളരെ മോശമായ കമന്റുകളാണ് വരുന്നത്. എന്റെ പേജിൽ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഞാൻ എന്തു ധരിക്കണമെന്നത് എന്റെ ഇഷ്ടമാണ്.ഇത് ഇവിടെ വച്ചു നിർത്തണം. സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നല്ല കാര്യങ്ങൾ ചെയ്യൂ.