അമ്മയുടെ ധൈര്യം നടിയാക്കി;  മലയാളിയുടെ സ്​നേഹം എന്നെ വളർത്തി 

  • ഒാർമകൾ പങ്ക​ുവെച്ച്​ ശാരദ 

00:48 AM
13/02/2018
Sarada

കൊ​ച്ചി: താ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ൾ മു​ന്നി​ൽ ക​റു​പ്പും വെ​ളു​പ്പും നി​റ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ ശാ​ര​ദ​യു​ടെ മു​ഖ​ത്തും​ ഭാ​വ​ങ്ങ​ൾ മി​ന്നി​മാ​ഞ്ഞു. ഒാ​ർ​മ​ക​ൾ ന​ന​ച്ച ക​ണ്ണു​ക​ൾ ഇ​ട​ക്കി​ടെ തു​ട​ച്ചു. ആ​റു​പ​തി​റ്റാ​ണ്ട്​ നീ​ണ്ട അ​ഭി​ന​യ​ജീ​വി​ത​ത്തി​​െൻറ വ​ഴി​ക​ളെ​ക്കു​റി​ച്ചാ​യി​ പി​ന്നീ​ട്​ സം​സാ​രം. ‘തു​ലാ​ഭാ​ര’​ത്തി​ലെ വി​ജ​യ​യു​ടെ ക​ണ്ണീ​രും ‘മി​ന്നാ​മി​നു​ങ്ങി​​െൻറ നു​റു​ങ്ങു​വെ​ട്ട’​ത്തി​ലെ സ​ര​സ്വ​തി ടീ​ച്ച​റു​ടെ വാ​ത്സ​ല്യ​വും ‘രാ​പ്പ​ക​ലി’​ലെ സ​ര​സ്വ​തി​യ​മ്മ​യു​ടെ സ്​​നേ​ഹ​വും നി​റ​ഞ്ഞ വാ​ക്കു​ക​ൾ. കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം (സി.​എം.​എ​ഫ്.​ആ​ർ.​െ​എ) വ​നി​ത സെ​ൽ സം​ഘ​ടി​പ്പി​ച്ച സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ സം​ഗ​മ​ത്തി​ലാ​ണ്​ മ​ല​യാ​ള​ത്തി​​െൻറ ദുഃ​ഖ​പു​ത്രി മ​ന​സ്സ്​ തു​റ​ന്ന​ത്.

ആ​ന്ധ്ര​യി​ലെ തെ​നാ​ലി ഗ്രാ​മ​ത്തി​ൽ യാ​ഥാ​സ്​​ഥി​തി​ക കു​ടും​ബ​ത്തി​ലാ​ണ്​ ജ​നി​ച്ച​ത്. മ​ക​ളെ ക​ലാ​കാ​രി​യാ​ക്ക​ണ​മെ​ന്ന​ത്​ അ​മ്മ​യു​ടെ വാ​ശി​യാ​യി​രു​ന്നു. അ​തി​​െൻറ കാ​ര​ണം ഇ​പ്പോ​ഴും അ​റി​യി​ല്ല. അ​മ്മ ന​ൽ​കി​യ ആ​ത്​​മ​വി​ശ്വാ​സ​വും  പ്രോ​ത്സാ​ഹ​ന​വും വ​ലു​താ​യി​രു​ന്നു. അ​മ്മ​യു​ടെ ധൈ​ര്യ​വും സ്വ​പ്​​ന​ങ്ങ​ളു​മാ​ണ്​ ഇ​വി​ടെ​വ​രെ എ​ത്തി​ച്ച​ത്. ‘തു​ലാ​ഭാ​ര’​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​ രാ​ഷ്​​ട്ര​പ​തി​യി​ൽ​നി​ന്ന്​ ഉ​ർ​വ​ശി അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങു​േ​മ്പാ​ൾ അ​മ്മ മു​ൻ​നി​ര​യി​ലി​രു​ന്ന്​​ ക​ര​യു​ക​യാ​യി​രു​ന്നു. ത​​െൻറ ക​ണ്ണു​ക​ളും നി​റ​യു​ന്ന​ത്​ ക​ണ്ട​പ്പോ​ൾ ​സ​ന്തോ​ഷം കൊ​ണ്ടാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ അ​മ്മ ആ​ശ്വ​സി​പ്പി​ച്ചു. 

സൗ​ന്ദ​ര്യ​മി​​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ തെ​ലു​ങ്ക്​ സി​നി​മാ​ലോ​കം ഒ​ഴി​വാ​ക്കി​യ ത​ന്നെ കു​ഞ്ചാ​ക്കോ​യാ​ണ്​ മ​ല​യാ​ള​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച​ത്. മ​ല​യാ​ളം ഒ​രു വാ​ക്കു​പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. സ​ത്യ​നും ന​സീ​റും ഉ​മ​റും മ​ധു​വു​മെ​ല്ലാം ന​ൽ​കി​യ ധൈ​ര്യ​മാ​ണ്​ ഇ​വി​ടെ നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. മ​ല​യാ​ളി​ക​ളു​ടെ സ്​​നേ​ഹം​ ത​ന്നെ വ​ള​ർ​ത്തി വ​ലു​താ​ക്കി. സ​ര​സ്വ​തി ശാ​ര​ദ​യാ​യി. ഒ​രി​ക്ക​ൽ ത​ള്ളി​പ്പ​റ​ഞ്ഞ തെ​ലു​ങ്ക്​ സി​നി​മ പി​ന്നീ​ട്​ നി​ര​വ​ധി ത​വ​ണ ത​ന്നെ നാ​യി​ക​യാ​ക്കി. അം​ഗീ​കാ​ര​ങ്ങ​ൾ ത​ന്ന്​ ആ​ദ​രി​ച്ചു. ന​ല്ലൊ​രു ന​ടി​യാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ത​​െൻറ മാ​ത്രം നേ​ട്ട​മ​ല്ല. അ​തി​ന്​ പി​ന്നി​ൽ ഒ​രു​പാ​ടു​പേ​രു​ടെ അ​ധ്വാ​ന​മു​ണ്ട്. രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തി​യ​തും ലോ​ക്​​സ​ഭ അം​ഗ​മാ​യ​തും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യം ത​നി​ക്ക്​ പ​റ്റി​യ ഇ​ട​മാ​യി തോ​ന്നി​യി​ട്ടി​ല്ല. പു​തി​യ കാ​ല​​ത്ത്​ സ്​​ത്രീ​യു​ടെ പ്ര​ശ്​​ന​ങ്ങ​ൾ സ​മൂ​ഹം കാ​ണാ​തെ പോ​ക​രു​ത്. സ​ത്രീ​ക​ളു​ടെ ശ​ക്തി സ്വ​യം തി​രി​ച്ച​റി​യു​ന്ന​താ​ണ് യ​ഥാ​ർ​ഥ സ​ത്രീ​ശാ​ക്തീ​ക​ര​ണ​മെ​ന്നും ശാ​ര​ദ പ​റ​ഞ്ഞു. സി.​എം.​എ​ഫ്.​ആ​ർ.​െ​എ ഡ​യ​റ​ക്​​ട​ർ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, വ​നി​ത സെ​ൽ ചെ​യ​ർ​പേ​ഴ്​​സ​ൻ ഡോ. ​സോ​മി കു​ര്യാ​ക്കോ​സ്, ഡോ. ​പി. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. 

COMMENTS