Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയിൽ സജീവമല്ല; പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

text_fields
bookmark_border
suresh-gopi
cancel

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ നീരസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി എം.പി. അമ്മയിൽ ഇപ്പോൾ താൻ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സംഘടനയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്‍റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവാദങ്ങളെ കുറിച്ചോ വിമർശനങ്ങളെ കുറിച്ചോ പ്രതികരിക്കാൻ നടനും എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാറും നടിയും കെ.പി.എ.സി ലളിതും തയാറായില്ല. വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. 

വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ, അത് മാധ്യമങ്ങളോട് പറയുന്നില്ലെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Resignation: Suresh Gopi MP React to AMMA Decision -Movies News
Next Story