നടി രേഖയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsതൃശൂര്‍: നടി രേഖാ മോഹന്‍െറ മരണം ഹൃദയാഘാതംമൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ട് തൃശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടത്. രണ്ടു ദിവസമായി ഇവര്‍ ഫോണ്‍ എടുക്കാത്തതിനത്തെുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞിരുന്നു. സെക്യൂരിറ്റിയോടൊപ്പം ഡ്രൈവറും ഫ്ളാറ്റിലത്തെി കോളിങ് ബെല്ലടിക്കുകയും വാതിലില്‍ മുട്ടുകയും ചെയ്തിട്ടും തുറക്കാതായതോടെ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസത്തെി വാതില്‍ തുറന്ന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറിയിലെ ഡൈനിങ് ടേബിളില്‍ തലകുനിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മേശപ്പുറത്ത് ഗ്ളാസില്‍ പകുതി കുടിച്ച പാനീയം കണ്ടത്തെിയിരുന്നു. നടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയം ആദ്യമുയര്‍ന്നിരുന്നു. പാനീയം വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതമാണെന്നാണ് പറയുന്നത്. ദീര്‍ഘകാലമായി അര്‍ബുദ ചികിത്സയിലായിരുന്നു രേഖ. ഒരു യാത്രാമൊഴി, ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത രേഖയെ പ്രശസ്തയാക്കിയത് ‘സ്ത്രീജന്മം’ സീരിയലിലെ മായമ്മ എന്ന വേഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
