രേഖ മോഹന്‍െറ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം
text_fieldsതൃശൂര്‍: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ നടി രേഖ മോഹന്‍െറ മരണത്തിലെ ദുരൂഹതയെക്കുറിച്ച് വ്യക്തത വരുത്താനാവൂ എന്ന് പൊലീസ്. മരണത്തില്‍ അസ്വാഭാവികതയില്ളെന്ന് പ്രാഥമിക നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച വൈകീട്ടാണ് രേഖയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഊണ്മേശയില്‍ തലചായ്ച്ചിരിക്കുന്ന നിലയിലായിരുന്നു. സമീപത്തെ ഗ്ളാസില്‍ അവശേഷിച്ച നിലയില്‍ പാനീയം കണ്ടത്തെിയത് വിഷം കലര്‍ത്തി കഴിച്ചതാണ് മരണമെന്ന സംശയത്തിന് വഴിവെച്ചു. ഗ്ളാസിലുണ്ടായിരുന്ന പാനീയം പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശോഭ സിറ്റിയിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിച്ചു. തൃശൂരിലെ ഫ്ളാറ്റിലാണ് രേഖയും ഭര്‍ത്താവ് മോഹനും താമസിച്ചിരുന്നത്. അഞ്ചുദിവസം മുമ്പ് മോഹന്‍ മലേഷ്യക്ക് പോയിരുന്നു. രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ട് രേഖയെ കിട്ടിയിരുന്നില്ല.
ശനിയാഴ്ച രാവിലെ മുതല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. രേഖയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ഡ്രൈവര്‍ ഫ്ളാറ്റിലത്തെി മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് വിയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു രേഖ മോഹന്‍. ഇവര്‍ക്ക് കുട്ടികളുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
