മാനത്തല്ല, ഇൗ താരം സർക്കാർ ഒാഫിസുകളിൽ
text_fieldsകൽപറ്റ: വെള്ളിത്തിരയിൽ കണ്ടുപരിചയിച്ച താരെത്തപ്പോലൊരാൾ ഒാഫിസിലേക്ക് കയറിവരുന്നതുകണ്ട് ജില്ല ക്ഷീര വികസനവകുപ്പ് ജീവനക്കാർ ഒന്നമ്പരന്നു. ഒടുവിൽ തങ്ങളുേദ്ദശിച്ച സിനിമാതാരം തെന്നയാണെന്ന് ബോധ്യമായതോടെ അമ്പരപ്പ് അതിശയമായി മാറി. കാഴ്ച, രാജമാണിക്യം, കറുത്ത പക്ഷികൾ, പരദേശി, പഴശ്ശിരാജ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ തകർപ്പൻ അഭിനയത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ പദ്മപ്രിയയാണ് വയനാട്ടിലെ സർക്കാർ ഒാഫിസുകളിൽ ‘മിന്നൽ സന്ദർശനം’ നടത്തി വിസ്മയിപ്പിക്കുന്നത്.
കിലയും ധനകാര്യവകുപ്പുമായും സഹകരിച്ചു നടത്തുന്ന പഠനത്തിെൻറ ഭാഗമായാണ് കുറച്ച് ആഴ്ചകളായി പദ്മപ്രിയ വയനാട്ടിലെ ഒാഫിസുകളിൽ കയറിയിറങ്ങുന്നത്. നേരത്തേ, ആേരാഗ്യവകുപ്പ് ഒാഫിസിലും ട്രൈബൽ ഒാഫിസിലുമെല്ലാം പദ്മപ്രിയ സന്ദർശനം നടത്തിയിരുന്നു. വയനാട് ജില്ലയിലെ പനമരം, തൃശൂർ ജില്ലയിലെ പഴയന്നൂർ േബ്ലാക്കുകളിലെ വികസനം സംബന്ധിച്ച വിവരശേഖരണമാണ് പദ്മപ്രിയ സഹായികൾക്കൊപ്പം നടത്തുന്നത്. ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിലെ ക്ഷീര വികസനവകുപ്പ് ഒാഫിസിലെത്തിയശേഷം ബുധനാഴ്ച കൽപറ്റയിലെ ഒാഫിസിൽ രാവിലെ മുതൽ െവെകുന്നേരംവരെ പദ്മപ്രിയ സമയം ചെലവിട്ടു.
സർക്കാർ സബ്സിഡി, സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, ക്ഷീരകർഷക ക്ഷേമനിധി, പെൻഷൻ തുക തുടങ്ങിയ വിവരങ്ങളാണ് അവർ ശേഖരിക്കുന്നത്. താരജാടയൊന്നുമില്ലാതെ വളരെ സൗഹൃദപരമായാണ് താരം ജീവനക്കാരോെടാക്കെ ഇടപഴകിയതെന്ന് കൽപറ്റ ക്ഷീര വികസനവകുപ്പ് ഒാഫിസർ വി.എസ്. ഹർഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
