സംവിധായകനെ ഒഴിവാക്കിയാൽ മാത്രേമ താൻ ഇനി ആ സീരിയലിൽ തുടരൂ -നിഷ സാരംഗ്
text_fieldsകൊച്ചി: സംവിധായകനെ ഒഴിവാക്കിയാൽ മാത്രേമ താൻ ഇനി ആ സീരിയലിൽ തുടരൂവെന്ന് നടി നിഷ സാരംഗ്. ഇതുമായി ബന്ധപ്പെട്ട് ചാനൽ നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. സംവിധായകൻ ഉണ്ണികൃഷ്ണനെ മാറ്റാമെന്ന ഉറപ്പാണ് തനിക്ക് വാക്കാൽ ചാനൽ അധികൃതർ നൽകിയിട്ടുള്ളത്. മറിച്ചാണെങ്കിൽ താൻ തുടരില്ലെന്നും നടി ‘മാധ്യമ’ത്തോട് പറഞ്ഞു.
സംവിധായകൻ മോശമായി പെരുമാറിയതിനെതിരെ പ്രതികരിച്ചപ്പോഴാണ് സീരിയലിൽനിന്ന് തന്നെ പുറത്താക്കിയത്. പരിപാടിയുടെ ഭാഗമായ കാലംമുതൽ സംവിധായകെൻറ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായിരുന്നു. അത് താൻ അന്നുതന്നെ വിലക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും കരഞ്ഞുകൊണ്ടാണ് അഭിനയിച്ചിരുന്നത്. ഇക്കാര്യങ്ങൾ ചാനൽ മേധാവിയുടെ ഭാര്യയെ അറിയിച്ചു.
തുടർന്ന് ചാനൽ മേധാവിതന്നെ സംവിധായകന് താക്കീത് നൽകിയിരുന്നു. ഖത്തറിൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ അവസാന നിമിഷം ഇയാൾ ചെയ്യേണ്ട വേഷത്തിൽനിന്ന് ഒഴിവാക്കിയ സംഭവവുമുണ്ടായി. തനിക്ക് അമേരിക്കയിൽനിന്ന് പുരസ്കാരം ലഭിച്ചപ്പോൾ അത് സംവിധായകനിൽ വലിയ ദേഷ്യമുണ്ടാക്കി. തന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നത്.
ചാനൽ മേധാവിയുടേതടക്കം രേഖാമൂലം അനുവാദം വാങ്ങിയാണ് താൻ അമേരിക്കയിൽ അവാർഡ് ഷോക്ക് പോയത്. ഇതിന് അവധിയെടുത്തത് ചൂണ്ടിക്കാട്ടിയാണ് സീരിയലിൽനിന്ന് പുറത്താക്കിയത്. മകളുടെ വിവാഹസമയത്ത് ആകെ മൂന്നുദിവസം മാത്രമാണ് അവധി തന്നത്. കല്യാണം വിളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ ഒരുപാട് ബുദ്ധിമുട്ടി. വൈരാഗ്യ മനോഭാവത്തോടെയാണ് വീണ്ടും സംവിധായകൻ പെരുമാറിയതെന്നും നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
