കമൽഹാസൻ അപമാനിച്ചെന്ന് നടി മധുമിത

15:56 PM
08/09/2019
Kamal-Haasan-Madhumitha

നടൻ കമൽഹാസൻ അപമാനിച്ചെന്ന പരാതിയുമായി ബിഗ് ബോസ് മുൻ മൽസരാർഥിയും നടിയുമായ മധുമിത. ബിഗ് ബോസ് തമിഴ് പതിപ്പ് അ​വ​താ​ര​ക​നാ​യ ക​മ​ൽ​ഹാ​സ​നെ കൂടാതെ മറ്റ് മൽസരാഥികൾക്കും എതിരെ മധുമിത പരാതി നൽകിയിട്ടുണ്ട്. 

മൽസരാർഥികൾ തന്നെ മാനസികമായി പീഡിപ്പിച്ചോൾ, കമൽഹാസൻ വിഷയത്തിൽ ഇടപെടാതെ മൗനം പാലിച്ചെന്ന് ചെന്നൈ നസ്രത് പേട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മധുമിത ആരോപിക്കുന്നു. ഷോയുടെ നിയമങ്ങൾ ലംഘിച്ചതിതെ തുടർന്ന് മധുമിതയെ ബിഗ് ബോസിൽ നിന്ന് ഈയിടെ പുറത്താക്കിയിരുന്നു. 

കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത്​ ബ​സു​ക​ളി​ൽ സത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് മത്സരാർഥിയും നടനുമായ ശരവണന്‍റെ പ്രസ്താവനയിൽ പ്രതികരിക്കാത്ത അ​വ​താ​ര​ക​ൻ കമൽഹാസന്‍റെ നടപടി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ശരവണന്‍റെ വാക്കുകൾ കേട്ട കമൽഹാസൻ പുഞ്ചിരിച്ച് നിന്നതാണ് വിവാദമായത്. 

ബി​ഗ്​​ബോ​സ്​ താ​ര​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​വെ ബ​സു​ക​ളി​ൽ​ പോ​ലും സ്​​ത്രീ യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ന്ന​താ​യി അ​വ​താ​ര​ക​നാ​യ ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടത്. ഈ ​സ​മ​യ​ത്താ​ണ്​ ബി​ഗ്​​ബോ​സ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശ​ര​വ​ണ​ൻ എ​ഴു​ന്നേ​റ്റു​​ നി​ന്ന്​ താ​നും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ബ​സു​ക​ളി​ൽ സ്​​ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പിന്നീട് ശരവണനെ ത​മി​ഴ്​ ബി​ഗ്​​ബോ​സി​ൽ​ നി​ന്ന്​ പു​റ​ത്താ​ക്കിയിരുന്നു. 
 

Loading...
COMMENTS