Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആ നടൻ ദിലീപല്ല -ഭാമ
text_fieldsbookmark_border
സിനിമയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപ് അല്ലെന്ന് നടി ഭാമ. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലെ തന്‍റെ ചില വെളിപ്പെടുത്തലുകള്‍ വളച്ചൊടിച്ചതാണെന്നും ഭാമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചതായി ഭാമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോട്ടയംകാരിയായ ഒരു നടിയെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നതായുള്ള വാര്‍ത്ത ഒരു സിനിമാ വാരികയില്‍ വരുകയും ചെയ്തു. ഇതോടെയാണ് ഭാമയെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യർത്ഥിച്ചു.
എല്ലാവർക്കും നമസ്കാരം,
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.
പ്രമുഖ വാരികയായ 'വനിതക്ക് 'ഞാൻ നൽകിയ ഇന്റർവ്യൂ വിലെ ചില പ്രസക്തഭാഗങ്ങൾ ആണ് എല്ലാവർക്കും തെറ്റിധാരണ നൽകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു. 'പ്രസ്തുത വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വ്യക്തി നടൻ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ'.ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ടുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോൾ ഞാൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഭാമ

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story