പൾസർ സുനിെയ കോടതിയിൽ ഹാജരാക്കി; ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
text_fieldsെകാച്ചി: നടിെയ ആക്രമിച്ച കേസിെല പ്രതി പൾസർ സുനിെയ കാക്കനാട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സുനിയുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിെന തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. സഹതടവുകാരൻ കോട്ടയം സ്വദേശി മേസ്തിരി സുനിലിനെയും പൾസറിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റി. പൾസർ സുനിയുടെ അഭിഭാഷകൻ ബി.എ ആളൂർ കോടതിയിൽ ഹാജരായിരുന്നു. സുനിയോട് സംസാരിക്കണമെന്നറിയിച്ച ആളൂരിന് കോടതി അതിന് അവസരം നൽകി.
ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ച കേസിൽ കസ്റ്റഡിയിലെടുത്ത തെന്ന ക്രൈംബ്രാഞ്ച് എസ്.പി നാലു ദിവസം ചോദ്യം ചെയ്തെന്നും നടി ആക്രമിക്കപ്പെട്ട കേസിലാണ് ചോദ്യം െചയ്യൽ നടന്നതെന്നും സുനി പറഞ്ഞതായി ആളൂർ കോടതിയെ ധരിപ്പിച്ചു. ഫോൺവിളി കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ തെളിവെടുപ്പ് ആവശ്യമുണ്ടെന്ന് കാട്ടിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. അത്തരം നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിെയ ഇനിയും കസ്റ്റഡിയിൽ വിടുന്നത് നിയമ വിരുദ്ധമാണന്ന് ആളൂർ കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പ്രോസിക്യുഷൻ എതിർത്തു.
