നടിക്കെതിരായ പരാമർശം; എസ്.എൻ സ്വാമിക്കെതിരെ കേസ്
text_fieldsകളമശ്ശേരി: പ്രമുഖ നടിയുടെ പേര് ചാനൽ ചർച്ചയിൽ പറഞ്ഞ പരാതിയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജൂൺ 26ന് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് രണ്ടു തവണ നടിയുടെ പേര് പരാമർശിച്ചതെന്ന് പരാതിയിൽ പറയുന്നു.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന വനിതകളുടെ പേര് വെളിപ്പെടുത്തുന്നത് ഇന്ത്യൻ ശിക്ഷ നിയമം 228 എ പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനിൽനിന്ന് മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലം അരൂർ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റുമെന്ന് എസ്.ഐ ഇ.വി. ഷിബു അറിയിച്ചു.
