Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിനും നാദിർഷക്കുമൊപ്പം കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും

text_fields
bookmark_border
ദിലീപിനും നാദിർഷക്കുമൊപ്പം കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും
cancel

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴികളില്‍ വൈരുധ്യം. ദി​ലീ​പ്, നാ​ദി​ർ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം കാ​വ്യ മാ​ധ​വ​ന്‍റെ അ​മ്മ​യേ​യും പൊലീസ് ചോ​ദ്യം ചെ​യ്യും. ചി​ല ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. മൂ​വ​രി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടേ​ണ്ട​തു​ണ്ടെ​ന്ന് പൊലീ​സ് അറിയിച്ചു. 

അതിനിടെ, പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷാ എന്നിവരടക്കം പള്‍സര്‍ സുനി ബന്ധപ്പെട്ട നാല് പേരുടെ ഫോണ്‍ രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്. ‌‌നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്ന ഫെബ്രുവരി 17 വരെ പള്‍സര്‍ സുനി ബന്ധപ്പെട്ടവരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. 26 ഫോണ്‍ നമ്പറുകളാണ് നിരീക്ഷണത്തില്‍ ഉള്ളത്.

പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണി തിരിച്ച് വിളിച്ചതായും തെളിവ് ലഭിച്ചു. എന്നാല്‍ ഇത് താനല്ല ദിലീപാണ് വിളിച്ചതെന്ന് അപ്പുണ്ണി മൊഴി നല്‍കിയതായാണ് സൂചന. അപ്പുണ്ണിയെയും നാദിര്‍ഷയെയും കൂടാതെ ഒരു സ്ത്രീ അടക്കം സുനി വിളിച്ച രണ്ട് പേര്‍ കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലുണ്ട്.

അതേസമയം ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിന് ശരിയായ ദിശയിലാണെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജും അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress attack case police questions dileep nadirsha, kavya's mother again movie news others
Next Story