Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: രമ്യ നമ്പീശന്‍റെ മൊഴിയെടുത്തു  

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: രമ്യ നമ്പീശന്‍റെ മൊഴിയെടുത്തു   
cancel

ആലുവ: കൊച്ചിയിൽ നടി‍യെ ആക്രമിച്ച കേസിൽ സിനിമ താരം രമ്യ നമ്പീശന്‍റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം രമ്യയുടെ മൊഴി രേഖപ്പെടുത്തിയത്. 

ആക്രമണത്തിന് ഇരയായ ദിവസം ഷൂട്ടിങ്ങിന് ശേഷം നടിയും സുഹൃത്തുമായ രമ്യ നമ്പീശന്‍റെ വീട്ടിലേക്ക് പോകണമെന്നാണ് നടി ഡ്രൈവറോട് പറഞ്ഞത്. ഈ യാത്രക്കിടെയാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. 

സംഭവത്തിനു ശേഷം കുറേ ദിവസം രമ്യ നമ്പീശന്‍റെ വീട്ടിൽ നടി താമസിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ നിരവധി പേരിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. 

Show Full Article
TAGS:actress attack ramya nambeesan kerala police movies news malayalam news 
News Summary - Actress Attack Case: Police Questioned Actress Ramya Nambeesan -Movies News
Next Story