Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ അക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു
text_fieldsbookmark_border
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടി ശ്രിത ശിവദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഓർഡിനറി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ശ്രിത ശിവദാസ് അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്.
നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് മൊഴിയെടുത്തത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടൻ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞതായാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
