Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി​െയ ആക്രമിച്ച...

നടി​െയ ആക്രമിച്ച സംഭവം; കസ്​റ്റഡിയിലുള്ളവരെ വീണ്ടും ചോദ്യം ചെയ്​തേക്കും

text_fields
bookmark_border
നടി​െയ ആക്രമിച്ച സംഭവം; കസ്​റ്റഡിയിലുള്ളവരെ വീണ്ടും ചോദ്യം ചെയ്​തേക്കും
cancel

കൊച്ചി:  നടി​െയ ആക്രമിച്ച കേസി​ൽ പൾസർ സുനിൽ, വിഷ്​ണു, വിപിൻലാൽ എന്നിവ​െര വീണ്ടും ചോദ്യം ചെയ്യും.  സുനിലിന്​ ജയിലിലേക്ക്​ ഫോൺ എത്തിച്ചു കൊടുത്ത്​ വിഷ്​ണുവാണ്​. കത്തെഴുതിയത്​ വിപിൻലാലും. ​സുനിലും ​പൊലീസും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ്​ കത്തെഴുതിയ​െതന്നാണ്​ വിപിൻലാൽ പറഞ്ഞിരുന്നത്​. എന്നാൽ ഇൗ മൊഴി അന്വേഷണം വഴി തിരിച്ചു വിടാൻ വേണ്ടിയാണെന്ന്​ ​െപാലീസ്​ കരുതുന്നു. വിപിൻലാലിനെയും വിഷ്​ണുവിനെയും മൂന്നു ദിവസത്തേക്കാണ്​ കസ്​റ്റഡിയിൽ ലഭിച്ചത്​. അതുകൊണ്ടു തന്നെ മൂവരെയും ചോദ്യം ​െചയ്യലിന്​ വീണ്ടും വിധേയമാക്കാനാണ്​ തീരുമാനം. 

സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്​. ജയിലധികൃതരേയും ചോദ്യം ചെയ്​തേക്കും. പൾസർ സുനി ചോദ്യം ചെയ്യലിനോട്​ സഹകരിക്കാത്തത്​​ അന്വേഷണ സംഘ​െത്ത കുഴക്കുകയാണ്​​. ​സഹ​ത​ട​വു​കാ​രു​ടെ പ​ര​സ്പ​ര​വി​രു​ദ്ധ മൊ​ഴി​ക​ളും അന്വേഷണ സംഘത്തിനു തലവേദനയാവുകയാണ്​. 

Show Full Article
TAGS:actress attack pulsor suni police movie news malayalam news 
News Summary - actress attack case: police again questiened persons in costody -kerala news
Next Story