പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം; അക്രമിക്കപ്പെട്ട നടി കോടതിയിൽ
text_fieldsകൊച്ചി: കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വനിത ജഡ്ജിയുടെ സേവനം അടക്കം അഞ്ചിന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയിൽ. നടിക്കുവേണ്ടി ഹാജരാകാൻ അനുമതി തേടി സ്വകാര്യ അഭിഭാഷകനാണ് അഞ്ചിന ആവശ്യങ്ങൾ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ ബോധിപ്പിച്ചത്.
കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണം, അടച്ചിട്ട മുറിയിൽ രഹസ്യമായി വിചാരണ നടത്തണം, വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചത്. അതേസമയം, സ്പെഷൽ പ്രോസിക്യൂട്ടർ ഉള്ളപ്പോൾ സ്വകാര്യ അഭിഭാഷകെൻറ ആവശ്യം എന്തിനാണെന്ന് കോടതി ചോദിച്ചു.
ആവശ്യമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ കോടതി അഭിഭാഷകന് നിർദേശം നൽകി. ഇൗ മാസം 28ന് നടിയുെട ഹരജിയിൽ വാദം കേൾക്കും. അന്നേ ദിവസം മുഴുവൻ പ്രതികളും ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
