നടിയെ അക്രമിച്ച കേസ്: സംസ്ഥാന സർക്കാറിനും സി.ബി.ഐക്കും നോട്ടീസ് 

13:08 PM
14/06/2018

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാരിനും സി.ബി.ഐക്കും നോട്ടീസയക്കാൻ ഹൈകോടതി ഉത്തരവിട്ടു. കേസിന്‍റെ വിചാരണ നീട്ടാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പക്ഷപാത പരമായാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നാണ് ദിലീപിന്‍റെ വാദം. എ.ഡി.ജി.പി അടക്കമുള്ളവർക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും. 

കേ​സി​​​െൻറ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  ന​ട​ൻ ദി​ലീ​പ് ഹൈ​കോ​ട​തി​യെ സമീപിച്ചിരുന്നു. കേ​സു​​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്യം പു​റ​ത്തു വ​ര​ണ​മെ​ങ്കി​ൽ സം​സ്​​ഥാ​ന പൊ​ലീ​സി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത സി.​ബി.​െ​എ പോ​ലു​ള്ള സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ആ​ദ്യ പ്ര​തി​ക​ൾ കെ​ട്ടി​ച്ച​മ​ച്ച നു​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത്​ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. ന്യാ​യ​മാ​യ അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്​. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​റി​വു പോ​ലു​മി​ല്ലാ​ത്ത ത​ന്നെ പ​ങ്കാ​ളി​ത്തം ആ​രോ​പി​ച്ച്​ കേ​സി​ൽ പ്ര​തി​യാ​ക്കി​യ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കാ​ത്ത പ​ക്ഷം സ​ത്യം എ​െ​ന്ന​ന്നേ​ക്കു​മാ​യി കു​ഴി​ച്ചു മൂ​ട​പ്പെ​ടുമെന്നുമാണ് ദിലീപിന്‍റെ ഹരജിയിൽ പറയുന്നത്. 

Loading...
COMMENTS