Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയു​െട ദൃശ്യങ്ങൾ...

നടിയു​െട ദൃശ്യങ്ങൾ ആവശ്യപ്പെട്ട ദിലീപി​െൻറ ഹരജി തിങ്കളാഴ്ച പരിഗണിക്കും

text_fields
bookmark_border
dileep
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പ്രോസിക്യൂഷനും  ദിലീപിന്‍റെ അഭിഭാഷകനും വാദത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹരജി മാറ്റിയത്. ദൃശ്യങ്ങൾ നൽകുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുത് എന്നാണ് പൊലീസിന്റെ നിലപാട്. 

ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്‍റെ ആവശ്യം സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casemalayalam newsmovie news
News Summary - Actress attack case, Dileep's Visual Plaea on Monday-Movie News
Next Story