മെമ്മറി കാര്‍ഡിൻെറ പകർപ്പിനായി ദിലീപ് സുപ്രീംകോടതിയിൽ

11:55 AM
01/12/2018
Dileep

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.

മെമ്മറി കാർഡ് ഉൾപ്പടെ ഉള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് ആവശ്യപ്പെട്ടു. തന്നെ കേസിൽ കുടുക്കാനായി ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിൻെറ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ നേരത്തെ വിചാരണ കോടതിയും ഹൈകോടതിയും തള്ളിയിരുന്നു.

ദിലീപിനായി സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി ഹാജരാകും. 

Loading...
COMMENTS