Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: വിചാരണക്കായി ദിലീപ്​ ഹാജരായി 

text_fields
bookmark_border
dileep
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​​െൻറ വി​ചാ​ര​ണ ന​ട​പ​ടി​ക്ക്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ തു​ട​ക്ക​മാ​യി. കേ​സ്​ ആ​ദ്യ​മാ​യി പ​രി​ഗ​ണി​ച്ച ബു​ധ​നാ​ഴ്​​ച ന​ട​ൻ ദി​ലീ​പ്​ അ​ട​ക്കം 10 പ്ര​തി​ക​ൾ ഹാ​ജ​രാ​യി. രേ​ഖ​ക​ൾ വേ​ണ​മെ​ന്ന പ്ര​തി​ഭാ​ഗം ആ​വ​ശ്യ​ത്തി​ന്​ കോ​ട​തി ഭാ​ഗി​ക അ​നു​മ​തി ന​ൽ​കി. ന​ടി​യു​െ​ട വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ട​ക്കം പ്ര​തി​ഭാ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. 

ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ പ്ര​തി​ക​ളാ​യ വേ​ങ്ങൂ​ർ നെ​ടു​വേ​ലി​ക്കു​ടി​യി​ൽ എ​ൻ.​എ​സ്. സു​നി​ൽ എ​ന്ന പ​ൾ​സ​ർ സു​നി (29), കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് പാ​വ​തു​ശേ​രി​യി​ല്‍ മാ​ര്‍ട്ടി​ന്‍ ആ​ൻ​റ​ണി (25), ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ൽ ബി. ​മ​ണി​ക​ണ്​​ഠ​ൻ (29), ത​ല​ശ്ശേ​രി ക​തി​രൂ​ർ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ൽ വി.​പി. വി​ജേ​ഷ്​ (30), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്പി​ൽ സ​ലീം എ​ന്ന വ​ടി​വാ​ൾ സു​നി (22), തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ പ്ര​ദീ​പ് (23) എ​ന്നി​വ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ഏ​ഴു​മു​ത​ൽ 12 വ​രെ പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ ഇ​രി​ട്ടി പൂ​പ്പി​ള്ളി​ൽ ചാ​ർ​ലി തോ​മ​സ്​ (43), ന​ട​ൻ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ എ​ന്ന ദി​ലീ​പ്​ (49), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്​​നേ​ഹ​ഭ​വ​നി​ൽ സ​നി​ൽ കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​നി​ൽ (41), കാ​ക്ക​നാ​ട്​ ചെ​മ്പു​മു​ക്ക്​ സ്വ​ദേ​ശി വി​ഷ്​​ണു (39) എ​ന്നി​വ​ർ നേ​രി​ട്ട്​ ഹാ​ജ​രാ​യി. 11ഉം 12​ഉം പ്ര​തി​ക​ളും അ​ഭി​ഭാ​ഷ​ക​രു​മാ​യ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി ചെ​റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​തീ​ഷ്​ ചാ​ക്കോ (44), എ​റ​ണാ​കു​ളം ബ്രോ​ഡ്​​േ​വ പാ​ത്ത​പ്ലാ​ക്ക​ൽ രാ​ജു ജോ​സ​ഫ്​ (44) എ​ന്നി​വ​ർ ഹാ​ജ​രാ​യി​ല്ല.

കേ​സി​ലെ ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ൻ​റ​ണി ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​ത്​ ഇൗ ​മാ​സം 16ന്​ ​പ​രി​ഗ​ണി​ക്കും. 2017 ഫെ​ബ്രു​വ​രി 17ന്​ ​രാ​ത്രി​യാ​ണ് യു​വ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​ത്. കേ​സി​ൽ ആ​ദ്യം പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നാ​യ അ​നീ​ഷ്, പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​ൻ വി​പി​ന്‍ലാ​ല്‍ എ​ന്നി​വ​രെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി​യാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ വി​ചാ​ര​ണ ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. ന​ടി മ​ഞ്​​ജു വാ​ര്യ​ർ അ​ട​ക്കം 385 സാ​ക്ഷി​ക​ളെ​യാ​ണ്​ പൊ​ലീ​സ്​ കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackpulsar sunimalayalam newsmovies newsActor Dileep
News Summary - Actress Attack Case: dileep Present Court -Movies News
Next Story