ദിലീപും പൾസറും ഒരേ പ്രതിക്കൂട്ടിൽ 

23:13 PM
14/03/2018
dileeep-pulsar-suni

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ​ആ​ക്ര​മി​ച്ച സം​ഭ​വം ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ഒ​രേ പ്ര​തി​ക്കൂ​ട്ടി​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​യ​തു​മു​ത​ൽ അ​ങ്ക​മാ​ലി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

പ​ല​പ്പോ​ഴും പ​ൾ​സ​ർ സു​നി​യെ മ​റ്റ്​ കേ​സു​ക​ളി​ൽ മ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​ പോ​കു​ന്ന​തി​നാ​ൽ ഇ​രു​വ​രെ​യും വ്യ​ത്യ​സ്​​ത ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​ങ്ക​മാ​ലി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ പ​ൾ​സ​ർ സു​നി​യെ സ​ഹാ​യി​ച്ച​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന ചാ​ർ​ലി​ക്ക്​ അ​രി​കി​ലാ​യാ​ണ്​ കോ​ട​തി ന​ട​പ​ടി തീ​രും​വ​രെ ദി​ലീ​പ്​ നി​ന്ന​ത്.

ദി​ലീ​പ്​ ന​ൽ​കി​യ ക്വ​േ​ട്ട​ഷ​നി​ലാ​ണ്​ പ​ൾ​സ​ർ സു​നി യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ്​ ​പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. യു​വ​ന​ടി​യോ​ടു​ള്ള വ്യ​ക്​​തി​വൈ​രാ​ഗ്യ​മാ​ണ്​ ക്വ​േ​ട്ട​ഷ​ൻ ന​ൽ​കി​യ​തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​​ പൊ​ലീ​സി​​െൻറ ക​ണ്ടെ​ത്ത​ൽ. പ്ര​തി​ക്കൂ​ട്ടി​ൽ ഇ​രു​വ​രും പ​ര​സ്​​പ​രം ക​ണ്ടെ​ങ്കി​ലും ഭാ​വ​മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

Loading...
COMMENTS