Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി

text_fields
bookmark_border
Dileep
cancel

കൊച്ചി: യുവ നടിയെ തട്ടി​െക്കാണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ ജഡ്​ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുമതി. കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ നൽകിയ ഹരജി പരിഗണിച്ചാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി അനുമതി നൽകിയത്​.

ദൃശ്യങ്ങൾ ​പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജിയുടെയും പബ്ലിക്​ പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ പ്രതിയുടെ അഭിഭാഷകന്​ കാണാനാണ്​ അനുമതി നൽകിയിരിക്കുന്നത്​. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ്​ വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപ്​ ഇതുസംബന്ധിച്ച​ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലുള്ളതിനാലാണ്​ കോടതി ഇക്കാര്യത്തിൽ ഇടപെടാതിരുന്നത്​. ദൃശ്യങ്ങൾ നൽകുന്നത്​ പൊതുസമൂഹത്തിനിടയിൽ ഇത്​ പ്രചരിക്കാൻ ഇടയാക്കുമെന്നും ഇതിലൂടെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള അവസരമായി മാറുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

അതേസമയം, പ്രത്യേക കോടതിയും വനിത ജഡ്​ജിയും വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയിൽ സെഷൻസ്​ കോടതിയിലോ അഡീഷനൽ സെഷൻസ്​ കോടതിയിലോ വനിത ജഡ്​ജി ഇല്ലാത്തതിനാൽ ഇൗ കോടതി​േയാടുതന്നെ കേസ്​ പരിഗണിച്ച്​ തീർപ്പാക്കാൻ ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ല. ഇൗ സാഹചര്യത്തിൽ വിചാരണ സെഷൻസ്​ കോടതിയിൽത്തന്നെയാവും നടക്കുക.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​ തടയണമെന്നും നടി നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ശിക്ഷ നിയമത്തിലും ക്രിമിനൽ നടപടി നിയമത്തിലും പീഡനക്കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ തടയാൻ വകുപ്പുകൾ ഉള്ളതിനാൽ പ്രത്യേക ഉത്തരവി​​െൻറ ആവശ്യമില്ലെന്ന്​ കോടതി വ്യക്തമാക്കി. പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയു​െട ആവശ്യം കോടതി നേരത്തേ ​ഭാഗികമായി അനുവദിച്ചിരുന്നു. അഭിഭാഷകന്​ പ്രോസിക്യൂഷനെ സഹായിക്കാമെന്ന നിലപാടോടെയാണ്​ ഇൗ ആവശ്യം അനുവദിച്ചത്​.

കേസിലെ പ്രതികളായ സുനിൽ കുമാർ, പ്രതീഷ്​ ചാക്കോ, രാജു ജോസഫ്​ എന്നിവർ നൽകിയ മറ്റൊരു ഹരജിയിൽ നടി ആക്രമിക്കപ്പെട്ടശേഷം 2017 ​ഫെബ്രുവരി 18ന്​ കളമശ്ശേരി മെഡിക്കൽ കോളജിൽ നടന്ന, നടിയുടെ വൈദ്യപരിശോധന റിപ്പോർട്ടി​​െൻറ പകർപ്പ്​ നൽകാൻ കോടതി അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട്​ പ്രതികൾ നൽകിയ വിടുതൽ ഹരജികൾ അടക്കമുള്ള മറ്റ്​ ആവശ്യങ്ങൾ പരിഗണിക്കുന്നത്​ സെഷൻസ്​ കോടതി ഇൗമാസം 27ലേക്ക്​ മാറ്റി.

ദിലീപ്​ അടക്കം കേസിൽ ആകെ 14 പ്രതികളാണുള്ളത്​. 2017 ഫെബ്രുവരി 17ന്​ രാത്രിയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടി മഞ്​ജു വാര്യർ അടക്കം 385 പേരെയാണ്​ പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്​. ബി.എ. ആളൂരിന്​ പകരം പുതിയ അഭിഭാഷകനാണ്​ പൾസർ സുനിക്കുവേണ്ടി തിങ്കളാഴ്​ച കോടതിയിൽ ഹാജരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackmalayalam newsmovie newsDileep Case
News Summary - Actress Attack Case at Court -Movie News
Next Story