ദിലീപിനെതിരെ മഞ്ജു വാര്യർ സാക്ഷിയാകും
text_fields
െകാച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ മഞ്ജു വാര്യരെ സാക്ഷിയാക്കും. പ്രതിയായ ദിലീപിെൻറ മുൻ ഭാര്യയും പ്രമുഖ നടിയുമായ മഞ്ജുവിനെ കേസിൽ സാക്ഷിയാക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മഞ്ജുവിൽനിന്ന് എ.ഡി.ജി.പി ബി. സന്ധ്യ മൊഴിയെടുത്തിരുന്നു.
കേസിന് ബലമേകുന്ന നിർണായക വിവരങ്ങൾ അവരിൽനിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടി കഴിഞ്ഞാൽ കേസിൽ മഞ്ജു പ്രധാന സാക്ഷിയാണ്. ദിലീപുമായി വിവാഹമോചനത്തിെലത്തിയതും നടിയോട് ദിലീപിന് പകതോന്നാൻ ഇടയായതും സംബന്ധിച്ച് മഞ്ജു വിശദമായ മൊഴി നൽകിയിരുന്നു. അതിനിടെ, നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ താൻ പൾസർ സുനിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ദിലീപിൽനിന്ന് സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. കസ്റ്റഡിയിലിരിക്കെ നടത്തിയ ചോദ്യം ചെയ്യലിൽനിന്നാണ് ഇൗ സൂചന ലഭിച്ചതത്രേ. നടിയെ ബലപ്രയോഗം നടത്തരുതെന്ന് പറഞ്ഞിരുന്നുവെന്നും അങ്ങനെയുണ്ടാകില്ലെന്നും നടിയുമായി തനിക്ക് ഉറ്റബന്ധമാണുള്ളതെന്നും സുനി മറുപടി നൽകിയത്രേ.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന സമയത്ത് തന്ത്രപൂർവമാണ് പൊലീസ് ഇക്കാര്യങ്ങൾ ദിലീപിൽനിന്ന് ചോർത്തിയെടുത്തത്. ദിലീപിെൻറ സൃഹൃത്ത് കൂടിയായ സംവിധായകൻ നാദിർഷയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
