Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതനിക്ക് ആരുടെയും സഹായം...

തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

text_fields
bookmark_border
honey-rose-rachana-narayanan-kutty
cancel

കൊച്ചി: നടൻ പ്രതിയായ പീഡനക്കേസിൽ വിചാരണ നടത്താൻ പ്ര​േത്യക കോടതിയും വനിത ജഡ്​ജിയും വേണമെന്ന നടിയുടെ ആവശ്യത്തിന്​ പിന്തുണയുമായി ‘അമ്മ’ എക്‌സിക്യൂട്ടിവ് അംഗങ്ങളായ രണ്ട്​ നടിമാരുടെ ഹരജി. എന്നാൽ, താൻ ‘അമ്മ’യില്‍ അംഗമല്ലെന്നും നടിമാരുടെ ഇടപെടല്‍ അപേക്ഷ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാരിയായ നടി കോടതിയെ എതിർപ്പ്​ അറിയിച്ചു. 

താന്‍ ‘അമ്മ’യുടെ ഭാഗമല്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയാമെന്നും യുവനടി കോടതിയില്‍ വ്യക്തമാക്കി. സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം. രചനയും ഹണി റോസുമാണ് ഇരയായ നടി നൽകിയ ഹരജിയിൽ കക്ഷി ചേരാൻ​ കോടതിയെ സമീപിച്ചത്​. ക്രൂരമായ പീഡനമാണ് യുവനടി നേരിട്ടതെന്നും അമ്മയിൽ അംഗമായ അവരെ സഹായിക്കലാണ് ലക്ഷ്യമെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. മാന്യമായ വിചാരണ വേണമെങ്കില്‍ അത് തൃശൂരില്‍ വനിത ജഡ്ജിയുടെ കീഴിലാണ് നടക്കേണ്ടത്. ചുരുങ്ങിയത് 25 വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകനെ പബ്ലിക്​ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എന്നാൽ, ഇൗ ആവശ്യം ഹരജിക്കാരിയായ നടിയു​െട അഭിഭാഷകൻ എതിർത്തു. തിയറ്ററില്‍ കൂടുതല്‍പേര്‍ എത്തിയാല്‍ സിനിമ വിജയിക്കും. പ​േക്ഷ, കേസില്‍ കൂടുതല്‍ പേര്‍ കക്ഷിയായതുകൊണ്ട്​​ ഗുണമൊന്നുമില്ലെന്നും ത​​െൻറ കക്ഷിക്ക്​ സ്വന്തം കാലില്‍ നില്‍ക്കാനറിയാമെന്നും അഭിഭാഷകന്‍ വ്യക്​തമാക്കി. കക്ഷിചേരൽ അപേക്ഷയോട് യോജിപ്പില്ലെന്ന്​ സര്‍ക്കാറും അറിയിച്ചു. യുവനടിയുമായി കൂടിയാലോചിച്ച് 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ അപേക്ഷയുമായി എത്തിയവര്‍ എതിര്‍ക്കുന്നത്​.

സര്‍ക്കാര്‍ നിയമിച്ച പബ്ലിക്​ പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്ഷിചേരാൻ അപേക്ഷ നല്‍കിയവര്‍ക്ക് കേസില്‍ എന്താണ് താല്‍പര്യമെന്ന്​​ കോടതി വാക്കാൽ ആരാഞ്ഞു. മറ്റ്​ ഒ​േട്ടറെ കാര്യങ്ങൾ തുറന്നുകാട്ടാന്‍ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് കക്ഷിചേരൽ അപേക്ഷയിലുള്ള നിലപാട്​ രേഖാമൂലം അറിയിക്കാൻ നടിയോട്​ കോടതി ആവശ്യപ്പെട്ടു. വനിത ജഡ്​ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിന്​ ഹൈകോടതി രജിസ്​ട്രാർ നൽകിയ മറുപടി ഹാജരാക്കാൻ സർക്കാറിനും നിർദേശം നൽകി.

അതേസമയം, നടിക്കുനേരെയുണ്ടായ ആ​ക്രമണം സംബന്ധിച്ച അന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ നടൻ ദിലീപ്​ നൽകിയ ഹരജി കോടതി ആഗസ്​റ്റ്​ 16ന്​ പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതിയില്‍നിന്നുള്ള മുതിർന്ന അഭിഭാഷകനാണ്​ ദിലീപിന്​ വേണ്ടി ഹാജരാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govthigh courtammaactress attackmalayalam newsmovies news
News Summary - Actress Attack Case: Actress and Kerala Govt Reject AMMA Officials Petition in High Court -Movies News
Next Story