Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദി​ലീ​പി​​ന്‍റെ കസ്റ്റഡി ശനിയാഴ്ച വരെ നീട്ടി

text_fields
bookmark_border
dileep actress attack
cancel

അങ്കമാലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​​ന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിവരെ കസ്റ്റഡി നീട്ടികൊണ്ട് അ​ങ്ക​മാ​ലി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഉത്തരവിട്ടു. ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെ ഉച്ചക്ക് കോടതി പരിഗണിക്കും.

ദിലീപിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു. പ്രതി നടത്തിയത് ഗുരുതര കുറ്റകൃത്യമാണ്. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ല. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിത്. ആവശ്യമെങ്കിൽ കേസ് ഡയറി സീൽവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

എന്നാൽ, പ്രോസിക്യൂഷൻ വാദത്തെ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാം കുമാർ എതിർത്തു. ഒന്നാം പ്രതിയിൽ നിന്നും ലഭിക്കാത്ത തൊണ്ടി മുതലായ മൊബൈൽ ഫോൺ പതിനൊന്നാം പ്രതിയിൽ നിന്ന് ലഭിക്കുമോ എന്ന് രാം കുമാർ കോടതിയിൽ ചോദിച്ചു. 

സാക്ഷികളില്ലാത്തതിനാൽ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് രാം കുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം പ്രതിയുടെ കാണാതായ മൊബൈൽ ഫോൺ കണ്ടെത്തി കൊടുക്കേണ്ട ആവശ്യം മറ്റ് പ്രതികൾക്കില്ലെന്നും രാം കുമാർ ചൂണ്ടിക്കാട്ടി. 

പ്രതിക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ടെന്നും പൊലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അഡ്വ. എ. സുരേശൻ മാധ്യമങ്ങളോട് പറഞ്ഞു.

റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​നെ എ​തി​ർ​ത്ത്​ കഴിഞ്ഞ ദിവസം പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ സ​ത്യ​വാ​ങ്​​മൂ​ല​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​ത്യ​വാ​ങ്​​മൂ​ലം വ്യാ​ഴാ​ഴ്​​ച സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തു​മൂ​ല​മാ​ണ്​ വ്യാ​ഴാ​ഴ്​​ച വാ​ദം ന​ട​ക്കാ​തെ​ പോ​യ​ത്. റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ ദി​ലീ​പി​നെ​തി​രെ പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യ 19 തെ​ളി​വി​ൽ ഏ​ഴെ​ണ്ണ​വും പ്ര​തി​ഭാ​ഗം എ​തി​ർ​ത്തി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress attack case: actor dileep custody postponed
Next Story