ആശ ശരത്തിന് കന്നിവോട്ട് VIDEO

07:15 AM
24/04/2019
Asa-Sarath
വോ​ട്ട് ചെ​യ്ത ശേ​ഷം മ​ട​ങ്ങു​ന്ന സി​നി​മ ന​ടി ആ​ശ ശ​ര​തും പി​താ​വ് കൃ​ഷ്ണ​ന്‍കു​ട്ടി​യും

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​നി കൂ​ടി​യാ​യ ന​ടി ആ​ശ ശ​ര​ത് പെ​രു​മ്പാ​വൂ​ര്‍ ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 86ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ത​​​​​െൻറ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

18ാം വ​യ​സ്സി​ല്‍ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് പോ​യ ഇ​വ​ര്‍ അ​ച്ഛ​ന്‍ കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ നി​ര്‍ബ​ന്ധ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. 82 വ​യ​സ്സു​ള്ള പി​താ​വ് ഒ​രി​ക്ക​ല്‍ പോ​ലും വോ​ട്ട് പാ​ഴാ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ചി​കി​ത്സ​ക്കി​ട​യി​ല്‍ ഡോ​ക്ട​റോ​ട് പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. 

Loading...
COMMENTS