Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightന​ടിയോട് മോശം...

ന​ടിയോട് മോശം പെ​രു​മാ​റ്റം: ഷെ​റി​ൻ സ്​​റ്റാ​ൻ​ലിയുടെ സസ്പെൻഷൻ നീട്ടി

text_fields
bookmark_border
sherin-stanly--archana-padmini
cancel

കൊച്ചി: നടി അര്‍ച്ചന പദ്​മിനിയുടെ ആരോപണത്തില്‍ പ്രൊഡക്​ഷന്‍ അസിസ്​റ്റൻറ്​ ഷെറിന്‍ സ്​റ്റാൻലിക്കെതിരെ ഫെഫ ്​ക (ഫിലിം എം​േപ്ലായീസ്​ ഫെഡറേഷൻ ഒാഫ്​ കേരള) നടപടി. ഷെറിന്‍ സ്​റ്റാന്‍ലിയുടെ സസ്‌പെന്‍ഷന്‍ അനിശ്ചിതകാലത്തേക്ക്​ നീട്ടി.

ഷെറിനെ തിരികെ എടുത്തവര്‍ക്കെതി​െരയും നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇതി​​​െൻറ ഭാഗമായി പ്രൊഡക്​ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ പ്രസിഡൻറിനെയും സെക്രട്ടറി​െയയും വിളിച്ചുവരുത്തി വിശദീകരണം തേടി. പ്രൊഡക്​ഷന്‍ കണ്‍ട്രോളര്‍ ബാദുഷക്കെതി​െരയും നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രൊഡക്​ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ കീഴിലാണ്​ ഷെറിന്‍ സ്​റ്റാന്‍ലി പ്രവര്‍ത്തിക്കുന്നത്.

അര്‍ച്ചന പദ്​മിനിയുടെ ആരോപണം ശരിവെക്കുന്നതരത്തിലുള്ള ഫെഫ്​ക പ്രൊഡക്​ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ വാട്‌സ്​ആപ്പ്​ ഗ്രൂപ്പിലെ ശബ്​ദസന്ദേശങ്ങള്‍ നേര​േത്ത പുറത്തുവന്നിരുന്നു. ‘പുള്ളിക്കാരന്‍ സ്​റ്റാറാ’ സിനിമയുടെ സെറ്റില്‍ ഷെറിന് അങ്ങനെയൊരു അബദ്ധം പറ്റിയിരുന്നതായി ബാദുഷ ശബ്​ദസന്ദേശത്തില്‍ പറയുന്നു.

ഷെറിന്‍ ഇപ്പോഴും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനകം ശിക്ഷ അനുഭവിച്ചുകഴിഞ്ഞ അയാളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ബാദുഷ ചൂണ്ടിക്കാട്ടി. കൈപ്പിഴ പറ്റിയ ആളെ സംരക്ഷിക്കാനാണ്​ നോക്കേണ്ടതെന്നും നമ്മുടെ ആള്‍ക്കാള്‍ ഒറ്റക്കെട്ടായി കൂടെ നിന്നില്ലെങ്കില്‍ നാളെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നുമാണ് പരാമർശം.

പ്രൊ​ഡ​ക്​​ഷ​ൻ അ​സി​സ്​​റ്റ​ന്‍റിന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ ഫെ​ഫ്​​ക ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​നോ​ടും സി​ബി മ​ല​യി​ലി​നോ​ടും പ​ല ​ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​യി​രു​ന്നു നടി അ​ർ​ച്ച​ന​ പത്മിനിയു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fefkamalayalam newsmovies newsarchana padminiSherin Stanley
News Summary - actress Archana Padmini Sherin Stanley -Movies News
Next Story