പ്രധാനമന്ത്രിക്കും പ്രസിഡന്‍റിനും ട്വീറ്റുമായി വിശാൽ 

11:31 AM
07/12/2017
ACTOR-VISHAL

ചെന്നൈ: ആ​​ർ.​​കെ ന​​ഗ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പിൽ തന്‍റെ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രിയെയും പ്രസിഡന്‍റിനെയും ട്വീറ്റിലൂടെ അറിയിച്ച് നടൻ വിശാൽ. തന്‍റെ പത്രിക സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് ശരിയായ രീതിയല്ല. ഇത് താങ്കളുടെ ശ്രദ്ധയിൽപെടുത്തുന്നു. സത്യം വിജയിക്കുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിശാൽ ട്വീറ്റ് ചെയ്തു. 

തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ഗവർണറെ കണ്ട് പരാതി നൽകുമെന്ന് വിശാൽ അറിയിച്ചിരുന്നു. 2016 ഡിസംബർ ആറിന് അമ്മ മരിച്ചു, 5 ഡിസംബർ 2017ന് ജനാധിപത്യവും മരിച്ചുവെന്ന് വിശാൽ ട്വീറ്റ് ചെയ്തിരുന്നു. 

സൂ​​ക്ഷ്​​​മ​​പ​​രി​​ശോ​​ധ​​ന​​ക്കി​​ടെയാണ് വി​​ശാ​​ലി​െ​ൻ​റ പ​​ത്രി​​ക തള്ളിയത്. ആദ്യം പത്രിക ത​​ള്ളി​​യ വ​​ര​​ണാ​​ധി​​കാ​​രി പി​​ന്നീ​​ട്​ സ്വീ​​ക​​രി​​ച്ചെങ്കിലും ഒടുവിൽ തള്ളുകയായിരുന്നു. പി​​ന്താ​​ങ്ങി​​യ​​വ​​രു​​ടെ ഒ​​പ്പ്​ വ്യാ​​ജ​​മാ​​ണെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടിയാണ് ത​​ള്ളി​​യത്.  ഡിസംബർ 21 നാണ്​ ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 24 ന്​ ഫലം പ്രഖ്യാപിക്കും. 
 

COMMENTS