സ്​ത്രീത്വത്തെ അപമാനിക്കൽ; വിനായകന് ജാമ്യം 

12:38 PM
20/06/2019

കല്‍പറ്റ: യുവതിയോട്​ ഫോണിൽ ലൈംഗിക ചുവയിൽ സംസാരി​ക്കുകയും ചീത്തവിളിക്കുകയും ചെയ്​തെന്ന പരാതിയിൽ നടൻ വിനായകനു ജാമ്യം. രാവിലെ അഭിഭാഷകനൊപ്പം കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് ശേഷമാണ് വിനായകൻ ജാമ്യമെടുത്തത്. അന്വേഷണസംഘം വിനായകന്‍റെ മൊഴിയും രേഖപ്പെടുത്തി. 

വിനായകനെതിരെ കൽപറ്റ പൊലീസ്​ കേസെടുത്തിരുന്നു. കോട്ടയം പാമ്പാടി സ്വദേശിനിയും നടിയും ആക്​ടിവിസ്​റ്റുമായ യുവതി വയനാട്ടിൽനിന്ന്​ ഫോൺ ചെയ്​തപ്പോൾ വിനായകൻ മോശമായി ​സംസാരിച്ചുവെന്നാണ്​ പരാതി. കഴിഞ്ഞ ഏപ്രിലിലാണ്​ സംഭവം. പാമ്പാടി പൊലീസിൽ ഇൗയിടെ നൽകിയ പരാതി കൽപറ്റ പൊലീസിന്​ കൈമാറുകയായിരുന്നു. 

ദേശീയാടിസ്​​ഥാനത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽനിന്ന്​ ഉന്നത വിജയം നേടിയ പെൺകുട്ടിയെ കാണാൻ ജില്ലയിൽ വന്ന യുവതി അവരുടെ നാട്ടിൽ വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങിലേക്ക്​ ക്ഷണിക്കാനാണ് വിനായകനെ ഫോൺ ചെയ്​തത്​. എന്നാൽ, ഫോൺ എടുത്തില്ല. തിരിച്ചുവിളിച്ച വിനായകൻ വളരെ മോശമായി സംസാരിച്ചുവെന്നാണ്​ പരാതി. 

​കാൾ റെക്കോഡ്​ സൂക്ഷിച്ചിട്ടുണ്ടെന്നും​ യുവതി പൊലീസിനെ അറിയിച്ചിരുന്നു. ശാസ്ത്രീയതെളിവുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 


 

Loading...
COMMENTS