ശ്രീനിവാസെൻറ ആരോഗ്യനിലയിൽ പുരോഗതി
text_fieldsകൊച്ചി: ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസെൻറ ആരോഗ്യനിലയിൽ പുരോഗതി. ശ്രീനിവാസനെ വെൻറിലേറ്ററിൽനിന്ന് മാറ്റിയതായും അദ്ദേഹത്തിെൻറ ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വി.എം. വിനുവിെൻറ പുതിയ ചിത്രത്തിെൻറ ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലെത്തിയ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ 9.30നാണ് എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ നീർക്കെട്ടായിരുന്നു ശ്വാസതടസ്സത്തിന് കാരണം. വെൻറിലേറ്ററിൽ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു.
സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ശ്രീനിവാസൻ ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചതായും ഷൂട്ടിങ്ങിെൻറ പേര് പറഞ്ഞ് ആശുപത്രിയിൽനിന്ന് പോകാൻ തിരക്ക് കൂട്ടുന്നുണ്ടെന്നും പരസ്യചിത്ര സംവിധായകൻ വി.ജെ. സ്റ്റാജൻ ഫേസ് ബുക്കിൽ കുറിച്ചു.
