Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യൂ.സി.സിക്കെതിരെ സിദ്ദീഖ്; ഗൂഢ അജണ്ടയുണ്ടെന്ന് ആരോപണം

text_fields
bookmark_border
Actor-Siddique
cancel

കൊച്ചി: അമ്മയിലെ അംഗങ്ങളെ രാജിവെപ്പിക്കാനും സംഘടനയെ തകർക്കാനുമായി ഡബ്ല്യൂ.സി.സിക്ക് ഗൂഢ അജണ്ടയുണ്ടെന്ന് നടൻ സിദ്ദീഖ്. ഇതെന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. നിഗൂഢമായ അജണ്ടയിൽ ഡബ്ല്യൂ.സി.സി പ്രവർത്തിക്കുന്നുവെന്നത് തനിക്ക് ബോധ്യമായ കാര്യമാണ്. വാർത്താസമ്മേളനങ്ങളിൽ അമ്മയെ അപമാനിക്കാൻ അവർ ശ്രമിക്കുന്നു. സംഘടനയിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ഡബ്ല്യൂ.സി.സി ശ്രമിക്കുന്നുവെന്നും സിദ്ദീഖ് ആരോപിച്ചു.

ജഗദീഷുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പറഞ്ഞാൽ അവസാനിക്കും. ഒരു സംഘടനയിലെ അംഗങ്ങൾക്കിടയിൽ പലതരം അഭിപ്രായങ്ങൾ ഉണ്ടാകാം. ഈ അഭിപ്രായങ്ങളിൽ നിന്നു തന്നെയാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നത്. ഭാവി‍യിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും അത് മാറുമെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ ചേർന്ന അമ്മ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സ ിദ്ദീഖ് നിലപാട് വ്യക്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Siddique Attack to AMMA -Movies News
Next Story