Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദങ്ങളിൽ ഒത്തുതീർപ്പിന് തയാറെന്ന് ഷെയിൻ നിഗം

text_fields
bookmark_border
shain-nigam
cancel

തിരുവനന്തപുരം: വിവാദങ്ങളിൽ ഒത്തുതീർപ്പിന് തയാറാണെന്ന് യുവ നടൻ ഷെയിൻ നിഗം. ഇത്തവണ തന്നെ ബുദ്ധിമുട്ടിച്ചത് സം വിധായകനും കാമറാമാനും ആണ്. അമ്മയുടെ ചർച്ചയിൽ പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും ഷെയിൻ പറഞ്ഞു.

തനിക്ക് തെറ്റ് പറ്റിയിട്ടില്ല. ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇടവേള ബാബു, സിദ്ധീഖ് എന്നിവരുമായാണ് ചർച്ച നടത്തിയതെന്നും ഷെയിൻ വ്യക്തമാക്കി.

നാട്ടിൽ പല തരത്തിലുള്ള പ്രതിഷേധങ്ങൾ നടക്കാറുണ്ട്. തന്‍റെ പ്രതിഷേധമാണ് താൻ പ്രകടിപ്പിച്ചത്. നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് തന്‍റെ സംശയമെന്നും െഷയിൻ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് കാണാനെത്തിയ ഷെയിൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഷെയിൻ നായകനായ സിനിമ പൂർത്തിയാക്കുമെന്ന് വെയിലിന്‍റെ സംവിധായകൻ ശരത് മേനോൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Shane Nigam And AMMA discussion -Movie News
Next Story