Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷെയ്ൻ തിരിച്ചെത്തി;...

ഷെയ്ൻ തിരിച്ചെത്തി; ‘അമ്മ’യുമായി ഇന്ന്​ ചർച്ച

text_fields
bookmark_border
shane-nigam
cancel

നി​ര്‍മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ന​ട​ൻ ഷെ​യ്​​ന്‍ നി​ഗ​ത്തി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ച​ർ​ച്ച ശ​നി​യാ​ഴ്ച ന​ട​ന്നേ​ക്കും. അ​ജ്മീ​ർ തീ​ര്‍ഥാ​ട​ന​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി​യ ഷെ​യ്​​ന്‍ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​യു​ടെ സ​മ​യം അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ട്. ഷെ​യ്നു​മാ​യി സം​സാ​രി​ച്ച​ശേ​ഷം നി​ര്‍മാ​താ​ക്ക​ളു​മാ​യും ‘അ​മ്മ’ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. '

‘വെ​യി​ല്‍’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന​തും ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ നി​ര്‍മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്‌​ന​വും ‘കു​ര്‍ബാ​നി’ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ​തും എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് ഷെ​യ്​​ന്‍ താ​ര​സം​ഘ​ട​ന​ക്ക്​ ക​ത്ത് ന​ല്‍കി​യി​രു​ന്നു.

ഒ​ത്തു​തീ​ര്‍പ്പി​ലെ​ത്താ​മെ​ന്ന് നി​ര്‍മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി ഉ​റ​പ്പു​ന​ല്‍കി​യി​രു​െ​ന്ന​ന്നും പീ​ന്നി​ട് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് സി​നി​മ​ക​ള്‍ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ സി​നി​മ സം​ഘ​ട​ന​ക​ള്‍ ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ അ​മ്മ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഒ​ത്തു​തീ​ര്‍പ്പ് നി​ര്‍ദേ​ശം അം​ഗീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ഷെ​യ്​​ന്‍ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ഷെ​യ്​​ന്‍ നി​ഗ​ത്തെ സി​നി​മ​യി​ല്‍നി​ന്ന് വി​ല​ക്കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​മ്മ പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ന്‍ലാ​ലും സം​ഘ​ട​ന​യും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഫെ​ഫ്ക​യും ഇ​തേ നി​ല​പാ​ടി​ലാ​ണ്. കു​ര്‍ബാ​നി, വെ​യി​ല്‍ സി​നി​മ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ അ​മ്മ ഷെ​യ്‌​നി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamalayalam newsmovie newsActor Shane Nigam
News Summary - Actor Shane Nigam-AMMA Discussion -Movie News
Next Story