Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരജ് വെബ് സീരിസിലേക്ക്; മലയാളത്തിൽ നിന്ന് ആദ്യ നടൻ 

text_fields
bookmark_border
നീരജ് വെബ് സീരിസിലേക്ക്; മലയാളത്തിൽ നിന്ന് ആദ്യ നടൻ 
cancel

മലയാളത്തില്‍ നിന്ന് ആദ്യമായി വെബ്സീരിസിൽ അഭിനയിക്കാനൊരുങ്ങി നടൻ നീരജ് മാധവ്.  ഗോ ഗോവ ഗോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ രാജ്-കൃഷ്ണ യൊരുക്കുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള വെബ്സീരിസിലാണ് നീരജ് അഭിനയിക്കുന്നത്. 

ഹിന്ദിയില്‍നിന്ന് മനോജ് ബാജ്‌പെയി, തബു എന്നിവരും നീരജിനൊപ്പം വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്. നിലവില്‍ മാധവന്‍ അഭിനയിച്ച ബ്രീത്ത് എന്ന വെബ് സീരീസ് ആമസോണില്‍ വലിയ ഹിറ്റാണ്. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ദിശാമാറ്റം തിരിച്ചറിഞ്ഞാണ് മാധവന്‍ വെബ്‌സീരീസിലേക്ക് തിരിഞ്ഞത്. സെയ്ഫ് അലി ഖാന്‍ ആമസോണിന്റെ തന്നെ ഇന്‍സൈഡ് എഡ്ജ് എന്നൊരു വെബ്‌സീരീസില്‍ അഭിനയിച്ചിരുന്നു.

ഇന്ത്യയില്‍ ആമസോണും നെറ്റ്ഫ്‌ളിക്‌സും ഡിജിറ്റല്‍ സ്ട്രീമിങ് മേഖലയില്‍ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളില്‍നിന്ന് പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തി വെബ്‌സീരീസുകള്‍ ഒരുക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ന്ന ഭാഷയാണെങ്കിലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്. മമ്മൂട്ടി ചിത്രമായ മാമാങ്കമാണ് ഇനി നീരജിന്റേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Neeraj Madhav to Web Series-Movie News
Next Story