മോഹൻലാൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

19:57 PM
09/06/2019
mohanlal

ഗുരുവായൂര്‍: നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ 2.45ന് ക്ഷേത്രത്തിലെത്തിയ മോഹൻലാൽ നിർമാല്യവും വാക ചാർത്തും തൊഴുത ശേഷം ഗണപതി, അയ്യപ്പൻ, ഇടത്തരികത്തുകാവില്‍ ഭഗവതി എന്നീ ഉപദേവരേയും തൊഴുതു. 

അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ദേവസ്വം ഭരണ സമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മോഹൻലാൽ ദർശനത്തിനെത്തിയതോടെ അദ്ദേഹത്തെ കാണാൻ ക്ഷേത്രത്തിനകത്തുള്ള ഭക്തരുടെ തിരക്കുണ്ടായി.

 
 
 
 
 
 
 
 
 
 
 
 
 

Guruvayoor #Mohanlal #Lalettan

A post shared by Mohanlal Fans Club (@mohanlalfansclub) on

സെക്യൂരിറ്റി ജീവനക്കാർ ചേർന്നാണ് കൂടിനിന്നവരെ മാറ്റിയത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി മോഹൻലാൽ ഗുരുവായൂരിലുണ്ട്. 

Loading...
COMMENTS