സ്ഥാനാര്‍ഥിത്വം: അറിയാത്ത കാര്യത്തോട് ഞാൻ എന്ത് പ്രതികരിക്കാൻ -മോഹന്‍ലാല്‍

19:54 PM
05/09/2018
mohanlal

തിരുവനന്തപുരം: ത​​െൻറ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് നടൻ മോഹന്‍ലാല്‍. താന്‍ ത​​െൻറ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്​. അല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ലെന്നും മോഹന്‍ലാല്‍ ഒരു  ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു​. തിരുവനന്തപുരത്ത്​ നടൻ പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തി​​െൻറ ഷൂട്ടിങ്ങിലാണ്​ മോഹൻലാൽ. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്​ പിന്നാലെയാണ് തിരുവനന്തപുരം ​ലോക്​സഭാ മണ്​ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി ലാലിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന നിലപാടാണ്​ താരത്തിൽ നിന്നുണ്ടായിട്ടുള്ളത്​.

അതിനിടെ മോഹൻലാലിനെ പാർട്ടിയിലേക്ക്​ ക്ഷണിക്കുന്ന നിലപാടാണ്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള കൈക്കൊണ്ടത്​. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മോഹൻലാൽ ഇത്തരത്തിലൊരു ‘മണ്ടൻ’ തീരുമാനം കൈക്കൊള്ളില്ലെന്നാണ്​ അദ്ദേഹവുമായി ബന്​ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. 

Loading...
COMMENTS