Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൊല്ലുന്നത്​ നിർത്തൂ,...

കൊല്ലുന്നത്​ നിർത്തൂ, വേണമെങ്കിൽ രണ്ടടി കൊടുത്തോളൂ -മാമുക്കോയ

text_fields
bookmark_border
mamukkoya
cancel

കണ്ണൂർ: കൊല്ലുന്നത്​ നിർത്തൂ, വേണമെങ്കിൽ ഇടവഴിയിൽ കൊണ്ടുപോയി രണ്ട്​ അടികൊടുത്തോളൂ. കണ്ണൂരിൽ കൊലപാതക രാഷ്​ട്രീയം നടത്തുന്ന നേതൃത്വത്തിനോട്​  പറയുന്നത്​ സിനിമാതാരം മാമുക്കോയ. നമ്മൾ പരസ്​പരം വെട്ടിമരിക്കാനുള്ളവരല്ല. സ്​നേഹത്തോടെയും സമാധാനത്തോടെയും ​െഎക്യത്തോടെയും ഒന്നിച്ച്​ ജീവിച്ച്​ മരിക്കാനുള്ളവരാണെന്നും മാമുക്കോയ വ്യക്തമാക്കി​.

അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ, അ​േപ്പാഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്​താൽ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക്​ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഇൗ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്​റ്റിട്ട്​ കൊലപ്പെടുത്തുകയാണ്​. ഇവി​െട കൊല്ലപ്പെടുന്നത്​ വളരെ  പാവ​െപ്പട്ട  ചെറുപ്പക്കാരാണ്​. 

ഹർത്താൽ ഉൾപ്പെടെയുള്ള ഭീകര സമരമുറകൾ എല്ലാ പാർട്ടികളും ഒഴിവാക്കണം. പണ്ടത്തെ നേതാക്കൾ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതി​​െൻറ ഭവിഷ്യത്താണ്​ ഇപ്പോൾ അനുഭവിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു. കൊലപാതക രാഷ്​ട്രീയത്തിനെതിരെ സംസ്​കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സ്​റ്റേഡിയത്തിനു മുന്നിൽ സംഘടിപ്പിച്ച സാംസ്​കാരിക പ്രതിരോധ സദസ്സ്​​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamukkoyamalayalam newsmovies newsPolitical killing
News Summary - Actor Mamukoya React to Political killing in Kannur -Movies News
Next Story