Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ തിരിച്ചെടുക്കരുത് -മാമുക്കോയ
text_fieldsbookmark_border
ദോഹ: കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കരുതെന്ന് നടൻ മാമുക്കോയ. താൻ അമ്മയുടെ എക്സിക്യൂട്ടീവ് അംഗമല്ല. അക്രമത്തിനിരയായ പെൺകുട്ടിയും അമ്മയുടെ ഭാഗം ആയിരുന്നു. അവൾക്ക് നീതി കിട്ടണം. അത് പൊതുവികാരമാണ്. കലാകാരന്മാർ സാമൂഹിക വിഷയങ്ങളിൽ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണം. എന്നാൽ, ആരെയും ഇതിന് നിർബന്ധിക്കാൻ ആകില്ലെന്നും മാമുക്കോയ പറഞ്ഞു. ദോഹയിൽ ക്യു മലയാളം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മാമുക്കോയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Next Story
