Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാങ്ക് ജേതാക്കളെ അവസാന ​ബെഞ്ചുകാരൻ അനുമോദിക്കുന്നത് വലിയ കാര്യം -ജയസൂര്യ

text_fields
bookmark_border
റാങ്ക് ജേതാക്കളെ അവസാന ​ബെഞ്ചുകാരൻ അനുമോദിക്കുന്നത് വലിയ കാര്യം -ജയസൂര്യ
cancel

പയ്യന്നൂര്‍: റാങ്ക് ജേതാക്കൾക്ക് അവസാന ​െബഞ്ചുകാരൻ ഉപഹാരങ്ങൾ നൽകുന്നത്​ തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സിനിമ താരം ജയസൂര്യ. പ്രഫ. കെ.ടി.കെ ഫൗണ്ടേഷ​​​​​​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിവില്‍ സർവിസ് ജേതാക്കള്‍ക്കുള്ള അനുമോദനത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

വിദ്യാഭ്യാസ കാര്യത്തിൽ അച്ഛനും അമ്മയും ബന്ധുക്കളും പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കരുത്. ഹൃദയത്തോട് സംവദിച്ച് സ്വന്തംവഴി കണ്ടെത്തണം. ആഗ്രഹമാണ് ലക്ഷ്യത്തിലേക്കുള്ള വഴിതുറക്കുന്നത്. ദൃഢനിശ്ചയമാണ് ആഗ്രഹങ്ങളെ സഫലീകരിക്കുന്നത്. സർവിസ് മേഖലയിലെത്തിയാൽ പണത്തിനും പദവിക്കും മുന്നിൽ തലകുനിച്ചാൽ സ്വന്തം നാശമായിരിക്കും ഫലമെന്നും ജയസൂര്യ പറഞ്ഞു.

റാങ്ക് ജേതാക്കളായ അർജുൻ മോഹൻ, പി.പി. അർച്ചന, മുഹമ്മദ് ജലീൽ എന്നിവരെയാണ് അനുമോദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Jayasurya Civil Service Winner Honouring -Movies News
Next Story