Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേഹത്ത് തൊട്ടുള്ള കളി...

ദേഹത്ത് തൊട്ടുള്ള കളി വേണ്ട; അതാരായാലും -ഇർഷാദ്

text_fields
bookmark_border
Irshad with Priyananandan
cancel

സംവിധായകൻ പ്രിയനന്ദനന് പിന്തുണയുമായി നടൻ ഇർഷാദ്. ദേഹത്ത് തൊട്ടുള്ള കളി വേണ്ട, അതാരായാലും എന്ന് ഇർഷാദ് ഫേസ്ബ ുക്കിൽ കുറിപ്പിട്ടു. പ്രിയനന്ദനനോടൊപ്പം നിൽക്കുന്ന ഫോട്ടോയും കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണമുണ്ടായത്. അക്രമി മർദ്ദിക്കുകയും തലയിലേക്ക് ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. സംഘ്പരിവാർ ഭീഷണിയെ തുടർന്ന് ഏതാനും ദിവസം പ്രിയനന്ദനന് പൊലിസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വല്ലച്ചിറ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം സംഭവത്തിൽ പൊലിസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

അയ്യപ്പന് എതിരെ പറയാൻ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്താ‍യി അടിക്കുകയുമായിരുന്നു. ആളുകൾ ഒാടിവന്നപ്പോഴേക്ക് ഇയാൾ രക്ഷപ്പെട്ടു. സംഭവം ആസൂത്രിതമാണ്. ഒരു സൂചന എന്ന തരത്തിലുള്ള ആക്രമണമാണ് നടന്നത്. ഞാൻ ദൈവത്തെ തെറിവിളിക്കുകയൊന്നും ചെയ്തില്ല. ഭാഷാപരമായ പ്രയോഗം മാത്രമാണ് നടത്തിയതെന്നും പ്രിയനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor irshadmalayalam newsmovie newsPriyanandanan
News Summary - Actor Irshad Supports Priyanandanan-Movie News
Next Story