Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

text_fields
bookmark_border
നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
cancel

മും​ബൈ: ചെ​റു​ക​ണ്ണ​ന​ക്ക​ങ്ങ​ളി​ലൂ​ടെ വ​ലി​യ ഭാ​വ​പ്പ​ക​ർ​ച്ച വ​രു​ത്തി ലോ​ക സി​നി​മ​യോ​ളം വ​ള​ർ​ന്ന ന ​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ(53) അ​ന്ത​രി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി വ​ൻ​കു​ട​ലി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി ​രു​ന്ന ഇ​ർ​ഫാ​നെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് കോ​കി​ലാ​ബെ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ബ ു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

ന​വാ​ബ് കു​ടും​ബ​ത്തി​ലെ ക​ണ്ണി​യും ക​വി​യു​മാ​യ അ​മ്മ സ​യീ​ദ ബീ​ഗം ഖാ​ൻ മ​രി​ച്ച് നാ​ലു ദി​വ​സം തി​ക​യുേ​മ്പാ​ഴാ​ണ് ഇ​ർ​ഫാ​​െൻറ മ​ര​ണം. അ​മ്മ​യു​ടെ അ​ന്തി​മ ച​ട​ങ്ങ്​ വി​ഡി​യോ​യി​ലാ​ണ് അദ്ദേഹം ക​ണ്ട​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​േ​ന്നാ​ടെ വ​ർ​സോ​വ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കം ന​ട​ന്നു. യാ​സീ​ൻ അ​ലി ഖാ​െൻറ​യും സ​യീ​ദ ബീ​ഗം ഖാ​െൻറ​യും മ​ക​നാ​യി 1966 ജ​നു​വ​രി ഏ​ഴി​ന് ജ​യ്പു​രി​ൽ ജ​ന​നം. മീ​ര ന​യ്യാ​രു​ടെ ‘സ​ലാം ബോം​ബെ’​യാ​ണ് (1988) ആ​ദ്യ സി​നി​മ. പി​ന്നീ​ട് ‘ഹാ​സി​ൽ’ എ​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യും ‘ലൈ​ഫ് ഇ​ൻ മെ​ട്രോ​’യി​ൽ സ​ഹ​ന​ട​നാ​യും മി​ക​വ്​ തെ​ളി​യി​ച്ചു. ‘പാ​ൻ സി​ങ് തൊ​മ​റി​’ലൂടെ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​.

ഒാ​സ്ക​റി​ൽ മു​ത്ത​മി​ട്ട ‘സ്ലം​ഡോ​ഗ് മി​ല്യ​ണ​യ​ർ’, ‘ലൈ​ഫ് ഒാ​ഫ് പൈ’ ​എ​ന്നി​വ​യി​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ. 2011ൽ ​പ​ത്മ​ശ്രീ. അം​ഗ്രേ​സി മീ​ഡി​യ​മാ​ണ് അ​വ​സാ​ന ചി​ത്രം. ദ ​നേം സേ​ക്, ദ ​ഡാ​ർ​ജ​ലീ​ങ് ലി​മി​റ്റ​ഡ്, ജു​റാ​സി​ക് വേ​ൾ​ഡ് എ​ന്നി​വ​യാ​ണ് മ​റ്റ് ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ. സ്കൂ​ൾ ഒാ​ഫ് ഡ്രാ​മ​യി​ലെ സ​ഹ​പാ​ഠി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സു​താ​പ സി​ക്ദ​റാ​ണ് ഭാ​ര്യ. ബ​ബി​ൽ ഖാ​ൻ, അ​യാ​ൻ ഖാ​ൻ എ​ന്നി​വ​ർ മ​ക്ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദും അ​നു​ശോ​ചി​ച്ചു.

2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത 'റോഡ് ടു ലഡാക്' എന്ന ഹ്രസ്വചിത്രമാണ് ഇർഫാന് കരിയറിൽ ബ്രേക്ക് നൽകിയത്. 2005 ൽ 'രോഗ്' എന്ന ചിത്രത്തിലാണ് അദ്ദേഹം പൂർണവേഷം കൈകാര്യം ചെയ്തത്. 2007 ൽ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.

ലൈഫ് ഒാഫ് പൈ, ദ ലഞ്ച് ബോക്സ്, ജുറാസിക് വേൾഡ്, സ്ലംഡോഗ് മില്ല്യനയർ, കാർവാൻ, ജപാൻ സിങ് തോമർ, ഖരീബ് ഖരീബ് സിംഗ്ലേ, രോഗ്, ഹൈദർ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Irfan Khan died
Next Story