നടൻ ഗോകുലൻ വിവാഹിതനായി  

12:45 PM
28/05/2020

ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന നടൻ ഗോകുലൻ വിവാഹതിനായി. പെരുമ്പാവൂർ അയ്മുറി സ്വദേശി ധന്യയാണ് വധു.

ലോക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. "എന്‍റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു " എന്നാണ് നടൻ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളൻ അഗർബത്തീസിൽ ജിംബ്രൂട്ടൻ എന്ന കഥാപാത്രത്തെയാണ് ഗോകുലൻ അവതരിപ്പിച്ചത്. 

എണെ ഉമ്മാന്‍റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ആമേന്‍,സപ്തമശ്രീ തസ്കര, ഉണ്ട എന്നിവയാണ് ഗോകുലന്‍റെ മറ്റ് ചിത്രങ്ങള്‍.

Loading...
COMMENTS