ഗുരുവായൂരിൽ ദിലീപിന്​ തുലാഭാരം 

23:53 PM
12/10/2017
Dileep
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം പുറത്തേക്ക് വരുന്ന ദിലീപ്

ഗു​രു​വാ​യൂ​ർ: ന​ട​ൻ ദി​ലീ​പ് ഗു​രു​വാ​യൂ​ർ ​ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ  6.15ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ദി​ലീ​പ്  ഉ​ഷ​പൂ​ജ ക​ഴി​ഞ്ഞ് ന​ട​തു​റ​ന്ന​തി​നു ശേ​ഷ​മാ​ണ്​  ദ​ർ​ശ​നം ന​ട​ത്തി​യ​ത്.  സോ​പാ​ന​പ്പ​ടി​യി​ൽ ക​ദ​ളി​ക്കു​ല​യും നെ​യ്യും സ​മ​ർ​പ്പി​ച്ച്​  മേ​ൽ​ശാ​ന്തി​ക്ക് ദ​ക്ഷി​ണ​ന​ൽ​കി പ്ര​സാ​ദം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ദ​ളി​പ്പ​ഴം, വെ​ണ്ണ, പ​ഞ്ച​സാ​ര എ​ന്നി​വ​കൊ​ണ്ട് തു​ലാ​ഭാ​ര​വും ന​ട​ത്തി. 75 കി​ലോ വേ​ണ്ടി​വ​ന്നു. 

തു​ലാ​ഭാ​ര​ത്തി​നാ​യി 26,655 രൂ​പ ക്ഷേ​ത്ര​ത്തി​ല​ട​ച്ചു. ഉ​പ​ദേ​വ​ത​ക​ളാ​യ അ​യ്യ​പ്പ​ൻ, ഭ​ഗ​വ​തി എ​ന്നി​വ​രെ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ കാ​ര്യാ​ല​യ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ തേ​ങ്ങ​യു​ട​ച്ച് വ​ണ​ങ്ങി. ഇത്തവണ സു​ഹൃ​ത്തും നി​ർ​മാ​താ​വു​മാ​യ പ്രേ​മ​ൻ മാ​ത്ര​മെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

നേ​ര​ത്തെ ദി​ലീ​പ് ഗു​രു​വാ​യൂ​രി​ലെ​ത്തു​മ്പോ​ൾ കൂ​ടെ​ക്കൂ​ടാ​റു​ള്ള​വ​രെ​യും ഒ​പ്പ​മു​ണ്ടാ​കാ​റു​ള്ള ദേ​വ​സ്വം ജീ​വ​ന​ക്കാ​രെ​യും വ്യാ​ഴാ​ഴ്ച ക​ണ്ടി​ല്ല. ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ത​രും ന​ട​നെ നേ​രി​ൽ ക​ണ്ട​തി​​െൻറ ആ​വേ​ശ​മൊ​ന്നും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. 


 

COMMENTS