നടനും സംവിധായകനുമായ സിദ്ധാർഥ്​​ ഭരതൻ വിവാഹിതനായി

18:41 PM
01/09/2019
Siddharth-marriage

തൃശൂർ: നടനും സംവിധായകനുമായ സിദ്ധാർഥ്​​ ഭരതൻ വീണ്ടും വിവാഹിതനായി. സിദ്ധാർത്ഥിൻെറ രണ്ടാം വിവാഹമാണിത്​. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചു നടന്ന വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടി മഞ്ജു പിള്ള ഇന്‍സ്റ്റാഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചു. 

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതൻെറയും നടി കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാര്‍ഥിൻെറ ആദ്യ വിവാഹം 2009ല്‍ ആയിരുന്നു. എന്നാൽ ഈ ദാമ്പത്യം അധിക കാലം മുന്നോട്ടു പോയില്ല. 2012ൽ വിവാഹ ബന്ധം വേർപിരിഞ്ഞു.

2002ൽ  ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സിദ്ധാർഥ്​ പിന്നീട് 1981ല്‍ അച്ഛന്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രത്തിൻെറ റീമേക്ക് അതേ പേരിൽ ​2012ല്‍ സംവിധാനം ചെയ്​ത്​ പുറത്തിറക്കി. ഇതായിരുന്നു അദ്ദേഹ​ം ആദ്യം സംവിധാനം ചെയ്​ത ചിത്രം. പിന്നീട്​ ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
 

Loading...
COMMENTS