ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; വധു സൈക്കോളജിസ്റ്റ്

12:53 PM
21/02/2020

നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്പന്‍ വിനോദ് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. 

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്‍റെ പുറത്തിറങ്ങിയ അവസാന ചിത്രം. 

Loading...
COMMENTS