Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാവച്ചന്‍ ചേട്ടനെ ചേര്‍ത്തു നിര്‍ത്തി കട ഉദ്ഘാടനം ചെയ്ത് നടൻ ബിനീഷ്

text_fields
bookmark_border
shop innaguration
cancel

കട്ടപ്പനയിലെ ഋതിക് റോഷന്‍,ഡബിള്‍ ബാരല്‍, സൌണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ ബിനീഷ് ബാസ്റ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം.

പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ബിനീഷ് മലയാള സിനിമയിലെ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചൻ എന്ന നടനെ ആൾകൂട്ടത്തിനിടയിൽ വെച്ച് കാണുകയും അദ്ദേഹത്തെ ചേർത്ത് നിർത്തി കട ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിന് സമൂഹ മാധ്യമത്തിൽ നിന്ന് നിറഞ്ഞ കൈയ്യടിയാണ് ബിനീഷിന് ലഭിക്കുന്നത്.

ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കാറില്ല, പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍. ബിനീഷിന്‍റെ കുറിപ്പില്‍ പറയുന്നു.


ബിനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ടീമേ....

എൻറെ കൂടെ നിൽക്കുന്ന ഈ വാവച്ചന്‍ ചേട്ടനെ. നിങ്ങൾക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ആളാണ്.

പ്രത്യേകിച്ച് തിളക്കം സിനിമയിൽ. ഞാൻ പത്തനംതിട്ടയിൽ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഉദ്ഘാടനം കാണാൻ വന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹം നിൽക്കുന്നു. സ്വന്തം നാട്ടിൽ ഈ കലാകാരന് ഒരു വിലയുമില്ല. എന്‍റെ നാട്ടിലും ഇങ്ങനെ തന്നെയാണ്.

ആൾക്കൂട്ടത്തിൽ നിന്ന് ചേട്ടനെ വിളിച്ചു എൻറെ അടുത്ത് ചേർത്തുനിർത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു. ചില കലാകാരന്മാർ ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും അതാണ് കലാകാരൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Bineesh's Shop Inauguration-Movie News
Next Story