നടൻ ഭഗത് മാനുവൽ വിവാഹിതനായി VIDEO

16:59 PM
20/09/2019
actor-bhagath-manuel

സിനിമ നടൻ ഭഗത് മാനുവൽ വിവാഹിതനായി. കോഴിക്കോട് സ്വദേശി ഷെലിൻ ചെറിയാനാണ് വധു. വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച ഭഗത്, 'ഇനിയുള്ള എന്‍റെ യാത്രയിൽ കൂട്ടുവരാൻ ഒരാൾ കൂടി, ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം'... എന്നും കുറിച്ചു. 

ഭഗതിന്‍റെയും ഷെലിനിന്‍റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇരുവർക്കും ഒാരോ ആൺകുട്ടികളുണ്ട്. 2011ലായിരുന്നു ഭഗതും ഡാലിയയും തമ്മിലുള്ള ആദ്യ വിവാഹം. പിന്നീട് ഇരുവരും വിവാഹമോചിതരായി. 

actor-bhagath-manuel

വിനീത് ശ്രീനിവാസന്‍റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് മാനുവൽ സിനിമയിലെത്തിയത്. തട്ടത്തിൻ മറയത്ത്, ഡോക്ടർ ലൗ, ഒരു വടക്കൻ സെൽഫി, ആട് ഒരു ഭീകരജീവി, ഫുക്രി, ലൗ ആക്ഷൻ ഡ്രാമ അടക്കം നിരവധി ചിത്രങ്ങൽ വേഷമിട്ടു. ആട് 3, ക്രാന്തി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്നീ ഭഗത് ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.

actor-bhagath-manuel
Loading...
COMMENTS