Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ ബാബുരാജിന് വെട്ടേറ്റു
text_fieldsbookmark_border
അടിമാലി: നടൻ ബാബുരാജിന് നെഞ്ചിൽ വെട്ടേറ്റു. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വെച്ചാണ് സംഭവം. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികൾ സംഘടിച്ചത്. ഇടതു നെഞ്ചിലാണു വെട്ടേറ്റത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.
Next Story
