Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലുങ്ക് നടി ഐശ്വര്യ അർജുന് കോവിഡ്
text_fieldsbookmark_border
ഹൈദരാബാദ്: തെലുങ്ക് നടി ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയുകയാണ് ഐശ്വര്യ. തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ കഴിയുകയാണ്. കന്നഡ നടി സുമലത അംബരീഷിനും കോവിഡ് ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
